Global News 24

3 December 2022 14:10
Latest News

പാല്‍വില വ‍‌ര്‍ധനവിന്റെ അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

സംസ്ഥാനത്ത് പാല്‍ വിലയിൽ മാറ്റം. ലീറ്ററിന് 6 രൂപ കൂട്ടാനാണ് നീക്കം. അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ ഉണ്ടാകും.

മില്‍മ എട്ടു രൂപയുടെ വര്‍ധന ആവശ്യപ്പെട്ടെങ്കിലും ആറു രൂപയുടെ വര്‍ധനവാകും ഉണ്ടാവുക. അതേസമയം വില വര്‍ധനയുടെ നേട്ടം ക്ഷീര ക‍‌ര്‍ഷകര്‍ക്ക് കിട്ടുമോ എന്നതില്‍ ഒരു ഉറപ്പും ഇല്ല.
നിലവില്‍ കര്‍ഷകരില്‍ നിന്ന് മില്‍മ പാല്‍ സംഭരിക്കുന്നത് ലിറ്ററിന് 37 രൂപ മുതല്‍ 39 രൂപ വരെ നല്‍കിയാണ്. ഈ പാല്‍ മില്‍മ വില്‍ക്കുന്നത് ലീറ്ററിന് 50 രൂപയ്ക്ക്. ഇത് തമ്മിലുള്ള വ്യത്യാസം 13 രൂപയാണ്.ഇപ്പോൾ കൂട്ടുന്നത് 6 രൂപയും. ഇതോടെ സംഭരണ വിതരണ വിലയിലെ വ്യത്യാസം 14 രൂപയ്ക്ക് മുകളിലാകും

കേരളത്തില്‍ പ്രതിദിനം 16 ലക്ഷം ലിറ്റര്‍ പാല്‍ വേണം. എന്നാല്‍ ഉല്‍പാദനം 13 ലക്ഷം ലിറ്റര്‍ പാല്‍ മാത്രം ആണ്. ബാക്കി പാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വലിയ നഷ്ടം സഹിച്ചാണ് എത്തിക്കുന്നത്. ഈ നഷ്ടം നികത്താനാണ് ഇതാണ് വില വർധിപ്പിക്കുന്നത്തിന്റെ കാരണമായി മില്‍മ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds