Global News 24

3 December 2022 14:11
Latest News

ഗാന്ധിയെ വധിക്കാൻ മെച്ചപ്പെട്ട തോക്ക് കണ്ടെത്താൻ ഗോഡ്‌സെയെ സഹായിച്ചത് സവർക്കർ എന്ന് തുഷാർ ഗാന്ധി

മഹാത്മാ ഗാന്ധിയെ വധിക്കാൻ ‘മെച്ചപ്പെട്ട’ തോക്ക് കണ്ടെത്താൻ നാഥുറാം ഗോഡ്സെയെ വി.ഡി.സവർക്കർ സഹായിച്ചെന്ന ആരോപണവുമായി ഗാന്ധിജിയുടെ മകന്റെ കൊച്ചുമകനായ തുഷാർ ഗാന്ധി രംഗത്ത്. രാഹുൽ ഗാന്ധി സവർക്കർക്കെതിരെ ഉന്നയിച്ച വിമർശനങ്ങളുടെ ചൂട് അടങ്ങുംമുമ്പാണ് ട്വിറ്ററിൽ തുഷാറിന്റെ ആരോപണം. സവർക്കർ ബ്രിട്ടിഷുകാരെ സഹായിച്ചിട്ടുണ്ടെന്നും അവർക്കു മുന്നിൽ ദയാഹർജി സമർപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. കഴിഞ്ഞയാഴ്ച രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ തുഷാർ പങ്കെടുത്തിരുന്നു.

സവർക്കർ ബ്രിട്ടീഷുകാരെ മാത്രമല്ല, ബാപ്പുവിനെ വധിക്കാൻ മികച്ച തോക്ക് കണ്ടെത്താൻ ഗോഡ്സെയെയും സഹായിച്ചിട്ടുണ്ടെന്നും തുഷാർ ആരോപിച്ചു.

തുഷാറിന്റെ ഈ ആരോപണങ്ങൾ ബിജെപി നേതാക്കൾ തള്ളി. ഗാന്ധി വധക്കേസിൽ സവർക്കരെ കോടതി കുറ്റവിമുക്തനാക്കിയിട്ടുള്ളതാണെന്നും എന്നിട്ടും ചിലർ അദ്ദേഹത്തെ അതിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും ബിജെപി വക്താവ് കേശവ് ഉപാധ്യായ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds