Global News 24

3 December 2022 13:47
Latest News

ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ കുടുംബാംഗങ്ങളെ കുത്തിക്കൊന്ന 25കാരൻ പിടിയിൽ

ഡൽഹി പാലത്ത് അച്ഛനെയും അമ്മയെയും സഹോദരിയെയും മുത്തശ്ശിയെയും കുത്തിക്കൊന്ന യുവാവ് പിടിയിൽ. ലഹരി ഉപയോഗം ചോദ്യം ചെയ്തതിനാലാണ് 25 കാരൻ അച്ഛനെയും അമ്മയേയും മുത്തശ്ശിയെയും സഹോദരിയെയും കുത്തികൊലപ്പെടുത്തിയതെന്നു പോലീസിന് മൊഴിനൽകി.

കൂട്ടക്കൊല നടത്തിയ കേശവ് എന്ന 25കാരൻ ലഹരിക്കടിമയാണെന്നും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിൽ നിന്ന് മടങ്ങിയെത്തിയതെന്നും പോലീസ്
പറയുന്നു.

അച്ഛനെയും അമ്മയെയും സഹോദരിയെയും മുത്തശ്ശിയെയും രക്തത്തിൽ മുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ദിനേശ് കുമാർ (42), ഭാര്യ ദർശൻ സൈനി (40), അമ്മ ദീവാനോ ദേവി (75), മകൾ ഉർവശി (22) എന്നിവരാണ് കൊല്ലപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds