Global News 24

3 December 2022 14:48
Latest News

ചരിത്രവിജയം കുറിച്ച് സൗദി അറേബ്യ; അർജന്റീനക്ക് ഞെട്ടിക്കുന്ന തോൽവി

316494931_1295888774511201_4913905273752994929_n

ഫിഫ ലോകകപ്പിൽ സൗദി അറേബ്യയ്‌ക്കെതിരെ 1-2 ന് ഞെട്ടിക്കുന്ന തോൽവിയിൽ അർജന്റീന, ആദ്യപകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അർജന്റീന ലയണൽ മെസ്സിയിലൂടെ മുന്നിലെത്തി എന്നാൽ രണ്ടാം പകുതിയിൽ അർജന്റീനക്ക് ഇടറി, സൗദി അറേബ്യയുടെ ആക്രമണങ്ങൾ അർജന്റീന പ്രതിരോധത്തിന് തടുക്കാൻ കഴിഞ്ഞില്ല. അൽ ഷേഹ്രിയും അൽ ധൗസാരിയും ഓരോ വീതം ഗോളുകൾ നേടി സൗദി അറേബ്യയെ മുന്നിലെത്തിച്ചു. പിന്നീട് അർജന്റീനയുടെ ആക്രമണങ്ങൾക്കു ഒരു പഴുതുപോലും നൽകാതെ സൗദി അറേബ്യാ പ്രതിരോധം പൊരുതി.
ഇതോടെ ചരിത്ര വിജയം കുറിച്ചിരിക്കുകയാണ് സൗദി അറേബ്യാ. അർജന്റീനക്ക് അവരുടെ അപരാജിത കുതിപ്പിനൊരു അവസാനം കൂടി ആൺ ഈ തോൽവി.

BeFunky-collage (1)

ഗ്രൂപ്പ് സിയിലെ മെക്സിക്കോ പോളണ്ട് മത്സരം സമനിലയിൽ അവസാനിച്ചു. വാശിയേറിയ മത്സരത്തിൽ മെക്സിക്കോ നായകൻ ഒച്ചാവോയുടെ ഗംഭീര പ്രകടനമാണ് മെക്സികോയെ തോൽ‌വിയിൽ നിന്നും രക്ഷിച്ചത്. പോളണ്ട് നായകൻ റോബർട്ട് ലെവൻഡോസ്‌കിയുടെ പെനാൽറ്റി ഷോട്ട് ഒച്ചാവോ തന്റെ കരങ്ങളാൽ നിർവീര്യം ആക്കിയിരുന്നു. കളിയിലെ താരവും ഒച്ചാവോ തന്നെയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds