Global News 24

3 December 2022 14:35
Latest News

നിലവിലെ ചാമ്പ്യന്മാർക് വിജയ തുടക്കം ; ഓസ്‌ട്രേലിയയെ വീഴ്ത്തി ഫ്രാൻസ്

ദോഹ: ഖത്തർ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് വിജയ തുടക്കം, ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തിൽ 4-1 ന്റെ ഉജ്വല വിജയം നേടിയാണ് ഫ്രാൻസ് അവരുടെ ലോകകപ്പിന് തുടക്കമിട്ടത്. ഫ്രാൻസിനായി അവരുടെ മുന്നേറ്റ തരാം ഒലിവർ ജിറൂഡും കിലിയന്‍ എംബാപ്പെയും മികച്ച പ്രകടനം പുറത്തെടുത്തു.
ആദ്യം ക്രൈഗ്‌ ഗുഡ്‌വിന്റെ ഗോളിലൂടെ ഓസ്‌ട്രേലിയ മുന്നിലെത്തി ഫ്രാൻസിനെ വിറപ്പിച്ചു. എന്നാൽ ആത്മവിശ്വാസത്തോടെ പൊരുതിയ ഫ്രാൻസിന് പിഴച്ചില്ല 27-ാം മിനുറ്റിൽ അഡ്രിയന്‍ റാബിയോട്ടിന്റെ ഗോളിലൂടെ ഫ്രാൻസ് സമനില പിടിച്ചു. പിന്നാലെ 32-ാം മിനുറ്റിൽ ഒലിവർ ജിറൂഡ് ഫ്രാൻസിന്റെ 2-ാം ഗോൾ നേടി , ഇവിടംകൊണ്ടൊന്നും അവസാനിച്ചില്ല 68-ാം മിനുറ്റിൽ കിലിയന്‍ എംബാപ്പെ ഒരു മികച്ച ഹെയ്ഡർ ഗോളിലൂടെ ഓസ്‌ട്രേലിയൻ ഗോൾവല കുലുക്കി, 3 മിനിറ്റിന് ശേഷം ഒലിവർ ജിറൂഡിന്റെ ഹെയ്ഡറിലൂടെ ഫ്രാൻസിന്റെ നാലാം ഗോളും ജിറൂഡിന്റെ രണ്ടാം ഗോളും പിറന്നു.

316365664_665132098666803_1237438298248365778_n

മത്സരത്തിനിടയിൽ ഫ്രാൻസിന്റെ പ്രധിരോധ തരാം ലൂക്കാസ് ഹെർണാണ്ടസിന് പരിക്കേറ്റ പുറത്തായി, പകരം അദ്ദേഹത്തിന്റെ അനിയൻ തിയോ ഹെർണാണ്ടസ് കളത്തിൽ ഇറങ്ങി ഒരു അസിസ്റ്റും നൽകി.
ഒരു ഗോളും ഒരു ഗോളിന് വഴിയൊരുക്കിയും മികച്ച പ്രകടനം കാഴ്ച്ചവെച്ച കിലിയന്‍ എംബാപ്പെയാണ് മത്സരത്തിലെ താരം.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds