Global News 24

3 December 2022 14:50
Latest News

അർജന്റീന ഇന്ന് ആദ്യ കളിക്ക് ഇറങ്ങും

ഇന്ന് നടക്കുന്ന ആദ്യ മത്സരം ലിയോ മെസിയുടെ അര്‍ജന്റീനയും അറബ് ശക്തികളായ സൗദി അറേബ്യയും തമ്മിലാണ്.

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് അര്‍ജന്റീന vs സൗദി അറേബ്യ പോരാട്ടം ആരംഭിക്കുക. ഗ്രൂപ്പ് സി യിലെ മുഖ്യ ആകര്‍ഷണമാണ് സൂപ്പര്‍ താരം ലിയോ മെസി. തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് അര്‍ജന്റീന എത്തിയിരിക്കുന്നത്. സൗദി അറേബ്യക്ക് എതിരേ തോല്‍ക്കാതെ കരകയറിയാല്‍ തുടര്‍ച്ചായിയ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറിയതിന്റെ ലോക റിക്കാര്‍ഡില്‍ ഇറ്റലിക്ക് ( 37 ) ഒപ്പം അര്‍ജന്റീന എത്തും. എയ്ഞ്ചല്‍ ഡി മരിയ, പൗലൊ ഡിബാല, ജൂലിയന്‍ ആല്‍വരെസ് തുടങ്ങിയ ഒരു പറ്റം താരങ്ങള്‍ ലിയോ മെസിക്ക് ഒപ്പം ഇന്ന് അണിനിരക്കും.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds