Global News 24

3 December 2022 14:30
Latest News

ഡിസംബർ 1 മുതൽ മിൽമ പാൽ വില 6 രൂപയായി വർധിക്കും.

മിൽമ പാൽവിലയിൽ വർധനവ്‌. ഡിസംബർ 1 മുതലാണ് മിൽമ പാലിന് 6 രൂപയുടെ വർധനവ്‌ ഉണ്ടാവുന്നത്.ഇതിനെത്തുടർന്ന് സർക്കാർ അനുമതി ലഭിച്ചാൽ മിൽമപ്പാലിലെ വർധനവ്‌ ഇന്നലെ മുതലേ നടപ്പാക്കാൻ ആയിരുന്നു മിൽമ ആലോചിച്ചത്. മന്ത്രി ജെ.ചിഞ്ചുറാണിയും മിൽമ ചെയർമാൻ
കെ.എസ്‌.മണിയനും മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. വിലവർധനവ് നടപ്പാക്കാൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചാൽ വെള്ളിയാഴ്ച മിൽമ ഭരണസമിതി യോഗം ചേർന്നു വിലവർധന നടപ്പാക്കാനാണ് ആലോചന.


ക്ഷീരകർഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണു വില കൂട്ടുന്നതെങ്കിലും, സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കർഷകർക്കു കിട്ടുന്നില്ലെന്ന ആക്ഷേപ‍വുമുണ്ട്. കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ വില ഇരട്ടി‍യായ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വില വർധനവിന്റെ കാരണം.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds