Global News 24

3 December 2022 15:22
Latest News

ഫിഫ ലോകകപ്പ് 2022 ; ഇംഗ്ലണ്ട് ഇറാനേയും, നെതർലാൻഡ്സ് സെനെഗലിനെയും പരാജയപ്പെടുത്തി , വെയിൽസ്‌ യു.എസ്.എ മത്സരം സമനിലയിലും.

ദോഹ:ഖത്തറിലെ സംഭവബഹുലമായ ദിവസത്തിൽ ഇംഗ്ലണ്ട് ഇറാനെ 6-2 ന് പരാജയപ്പെടുത്തി ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ വെയിൽസ്‌ യു.എസ്.എ-യെ സമനിലയിൽ പിടിച്ചുകെട്ടി. ഗ്രൂപ്പ് എയിലെ മത്സരത്തിൽ നെതർലൻഡ്‌സ്‌ സെനെഗലിനെ 2-0 ന് പരാജയപ്പെടുത്തി.
ഇംഗ്ലണ്ട്- ഇറാൻ മത്സരത്തിൽ ഇംഗ്ലണ്ട് ഇറാനെ 6 ഗോളുകൾക്ക് അടിച്ചമർത്തിയപ്പോൾ മെഹ്ദി തെരേമിയുടെ ബ്രേസ് ഇറാന് ആശ്വാസമേകി. .ഇംഗ്ലണ്ടിന് വേണ്ടി ബുകയോ സാക 2 ഗോളുകൾ നേടി മികച്ചപ്രകടനം കാഴ്ചവെച്ചപ്പോൾ, ജൂഡ് ബെല്ലിംഗ്ഹാം, റഹീം സ്റ്റെർലിംഗ്, മാർക്കസ് റാഷ്ഫോർഡ്, ജാക്ക് ഗ്രീലിഷ് എന്നിവർ ഓരോ ഗോൾ വീതം നേടി.
നെതർലൻഡ്‌സ്‌ സെനഗൽ മത്സരത്തിൽ ആദ്യപകുതിയിൽ വേണ്ടത്ര പോരാട്ടങ്ങൾ ഇല്ലായിരുന്നു എന്നാൽ രണ്ടാംപകുതിയിൽ നെതർലൻഡ്‌സ്‌ മിന്നുന്ന പ്രകടനം പുറത്തെടുത്തു. 84-ാം മിനുറ്റിൽ നെതെർലാൻഡ്‌സിന്റെ മധ്യനിരതാരം ഫ്രെങ്കി ഡി ജോങിന്റെ അസ്സിസ്റ്റിലൂടെ കോഡി ഗാക്‌പോ നെതെർലാൻഡ്സിനെ മുന്നിലെത്തിച്ചു പിന്നാലെ ഡേവി ക്ലാസ്സെനും നെതെർലാൻഡ്സിനായി വലകുലുക്കി. കോഡി ഗാക്‌പോ ആയിരുന്നു കളിയിലെ താരം.

ലോകകപ്പിലെ മറ്റൊരു കളിയിൽ അവസാന നിമിഷം വെയിൽസ്‌ യു.എസ്.എ-യെ സമനിലയിൽ കുരുക്കി. വെയിൽസ്‌ നായകൻ ഗാരെത് ബെയിലിന്റെ പെനാൽറ്റി ഗോളിലൂടെയാണ് സമനില പിടിച്ചത്. അവസാന സ്കോർ 1-1 എന്ന നിലയിലായിരുന്നു. ഗാരെത് ബെയിലിന്റെ മികച്ച പ്രകടനം വെയിൽസ്‌ ന് തങ്ങളുടെ പരാജയത്തിൽ നിന്നും രക്ഷയായി. ഗാരെത് ബെയ്ൽ തന്നെയായായിരുന്നു കളിയിലെ താരം.

ഇന്ന് ഗ്രൂപ്പ് സിയിൽ അർജന്റീന സൗദി അറബിയയെയും മെക്സിക്കോ പോളണ്ടിനെയും നേരിടും. ഗ്രൂപ്പ് ഡിയിൽ ഡെൻമാർക്ക്‌ ട്യുണീഷ്യയെ നേരിടും.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds