Global News 24

3 December 2022 13:44
Latest News

തിരുവനന്തപുരത്തെ കാഴ്ചകളില്‍ ഇനി സാഹസികത, വിസ്മയ കാഴ്ചകളുമായി ആക്കുളം ടൂറിസ്റ്റ് വില്ലേജ്.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പത്ത് കിലോമീറ്റര്‍ ദൂരത്തില്‍, ഉള്ളൂര്‍-ആക്കുളം റോഡില്‍ ആണ് ആക്കുളം ടൂറിസ്റ്റ് വില്ലേജ് സ്ഥിതി ചെയ്യുന്നത്.ഏതു പ്രായക്കാര്‍ക്കും വളരെ രസകരമായി ആസ്വദിക്കുവാന്‍ സാധിക്കുന്ന സാഹസിക വിനോദങ്ങളും കൗതുക കാഴ്ചകളുമായി തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രം ആക്കുളം ടൂറിസ്റ്റ് വില്ലേജ് ഒരുങ്ങിക്കഴിഞ്ഞു.
ആകാശ സൈക്കിളിംഗ്, സിപ് ലൈന്‍, ബലൂണ്‍ കാസില്‍, ബര്‍മാ ബ്രിഡ്ജ്, ബാംബൂ ലാഡര്‍, ഫിഷ് സ്പാ, കുട്ടികള്‍ക്കായുള്ള ബാറ്ററി കാറുകള്‍ എന്നിവയ്ക്കൊപ്പം ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കല്‍ ഫയര്‍ ഫൗണ്ടനും ഇവിടെ റെഡിയായിട്ടുണ്ട്. ഇതോടൊപ്പം അഡ്വഞ്ചര്‍ പാര്‍ക്കും ചില്‍ഡ്രന്‍സ് പാര്‍ക്കും ഇവിടെയുണ്ട്
നവീകരിച്ച ആക്കുളം ടൂറിസ്റ്റ് വില്ലേജ് ബുധനാഴ്ച സന്ദര്‍ശകര്‍ക്കായി തുറക്കും. ഉദ്ഘാടന ദിവസം വൈകിട്ട് നാല് മണി മുതല്‍ സൗജന്യ പ്രവേശനം ഒരുക്കിയിട്ടുണ്ട്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടാണ്  പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds