Global News 24

3 December 2022 14:33
Latest News

ന്യൂസിലന്‍ഡിന് എതിരെ ഇന്ത്യക്ക് 65 റൺസിൻ്റെ തകര്‍പ്പന്‍ വിജയം

ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 65 റണ്‍സിൻ്റെ തകര്‍പ്പന്‍ വിജയം.192 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലൻഡിന് ആകെ 126 റണ്‍സ് എടുക്കാനേ കഴിഞ്ഞൊള്ളൂ. ക്യാപ്റ്റൻ കെയ്ന്‍ വില്യംസണ് ഒഴികെ ന്യൂസിലന്‍ഡിന് ഒരു ബാറ്റ്സ്മാനും ഇന്നലെ താളം കണ്ടെത്താന്‍ ആയില്ല.തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഫിന്‍ അലനെ റണ്‍സ് ഒന്നും എടുക്കുന്നതിന് മുമ്ബ് പുറത്താക്കാന്‍ ഭുവനേശ്വറിന് ആയി. 25 റണ്‍സ് എടുത്ത കോണ്‍വേയെ വാഷിങ്ടണ്‍ സുന്ദ്നദ് പുറത്താക്കി. 12 റണ്‍സ് എടുത്ത ഗ്ലന്‍ ഫിലിപ്സും റണ്‍ ഒന്നും എടുക്കാത്ത നീഷാമും ചാഹലിന്റെ പന്തില്‍ പുറത്തായി.

61 റൺസെടുത്ത ക്യാപ്റ്റൻ കെയിൻ വില്യംസൺ സിറാജിന്റെ പന്തിൽ ബൗള്‍ഡ് ആക്കുകയായിരുന്നു.സാന്റ്നറെയും സിറാജ് പുറത്താക്കി. 4 വിക്കറ്റെടുത്ത ദീപക് ഹൂഡയാണ് ബൗളർ മാരിൽ മികച്ചപ്രകടനം കാഴ്ചവെച്ചത്.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ മികച്ച സ്കോര്‍ നേടിയിരുന്നു. ഇന്ത്യ 20 ഓവറില്‍ 6 നഷ്ടത്തില്‍ 191 റണ്‍സ് ആണ് എടുത്തത്. 49 പന്തില്‍ നിന്നാണ് സൂര്യ സെഞ്ച്വറി നേടിയത്. ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങിന് അയക്കുക ആയിരുന്നു.

ഓപ്പണര്‍ ആയി എത്തിയ റിഷഭ് പന്ത് 13 പന്തില്‍ നിന്ന് 6 റണ്‍സ് മാത്രം എടുത്ത് പുറത്തായി.31 പന്തില്‍ നിന്ന് 36 ഇഷന്‍ കിഷന്‍ ഭേദപ്പെട്ട പ്രകടനന്‍ കാഴ്ചവെച്ചു. ശ്രേയസ് അയ്യര്‍ 9 പന്തില്‍ 13 റണ്‍സും എടുത്ത് പുറത്തായി‌. സൂര്യ തന്നെ ആണ് ഇന്ത്യയെ നല്ല സ്കോറിലേക്ക് നയിച്ചത്. ന്യൂസിലന്‍ഡിനായി സൗതി 3 വിക്കറ്റും ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റും സോദി ഒരു വിക്കറ്റും വീഴ്ത്തി.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds