Global News 24

3 December 2022 15:03
Latest News

ഫിഫ ലോകകപ്പ്: ആദ്യ ജയം എക്വഡോറിന്

ദോഹ: ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ എക്വഡോറിന് മിന്നും ജയം. ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് എക്വഡോര്‍ പരാജയപ്പെടുത്തിയത്. എക്വഡോർ നായകൻ എന്നെർ വലൻസിയ ആണ് രണ്ടു ഗോളുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചത്.
മത്സരം തുടങ്ങി 3-ാം മിനുറ്റിൽ തന്നെ എക്വഡോർ നായകൻ എന്നെർ വലൻസിയ ഗോൾവല കുലുക്കി എന്നാൽ വി.എ.ആർ. പരിശോധനയിൽ അത് ഓഫ്‌സൈഡ് ആവുകയായിരുന്നു. പിന്നീട് 16-ാം മിനുറ്റിൽ എന്നെർ വലൻസിയയെ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബ് ഫൗൾ ചെയ്തതിനെ തുടർന്ന് പെനാൽറ്റിയിലൂടെ വലൻസിയ ആദ്യ ഗോൾ നേടി. പിന്നാലെ 31-ാം മിനുറ്റിൽ ഏയ്ഞ്ചലോ പ്രെസിയാഡോയുടെ ക്രോസിൽ നിന്നും ഹെയ്ഡർ ഗോളിലൂടെ എന്നെർ വലൻസിയ എക്വഡോറിനായി രണ്ടാമത്തെ ഗോളും നേടി. 77-ാം മിനുറ്റിൽ ചെറിയ പരിക്കുമൂലം എന്നെർ വലൻസിയയെ പിൻവലിച്ചു.

കളിയുടെ ഭൂരിഭാഗവും എക്വഡോർ താരങ്ങൾ ഖത്തർ പ്രധിരോധത്തെ നിരന്തരം സമ്മർദ്ദത്തിൽ ആക്കുകയായിരുന്നു. തിരിച്ച് എക്വഡോറിന്റെ ഗോൾ മുഖത്തേക്ക് ഖത്തർ വേണ്ടത്ര ആക്രമണങ്ങൾ സൃഷ്ടിച്ചില്ല.
ഇനി ഇരു ടീമുകൾക്കും വെള്ളിയാഴ്ചയാണ് അടുത്ത മത്സരം, ഖത്തർ സെനെഗലിനെയും എക്വഡോർ നെതർലാന്റ്സിനെയും നേരിടും.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds