Global News 24

3 December 2022 13:56
Latest News

യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ തിരികെയെത്തിക്കാനുള്ള നീക്കത്തിന് തുടക്കമിട്ട് ഇലോണ്‍ മസ്‌ക്.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ച യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ തിരികെയെത്തിക്കാനുള്ള നീക്കത്തിനു തുടക്കമിട്ട് പുതിയ ഉടമ ഇലോണ്‍ മസ്‌ക്. അക്രമം പ്രോത്സാഹിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി 2021ലാണ് ട്രംപിനെ ട്വിറ്ററില്‍നിന്ന് സ്ഥിരമായി പുറത്താക്കിയത്. ട്രംപിന് ട്വിറ്ററിലേക്കു തിരിച്ചു പ്രവേശനം നൽകണോ എന്ന അഭിപ്രായം അറിയിക്കുകയും അതിനായി വോട്ട് രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മസ്ക് വെള്ളിയാഴ്ച വൈകിട്ട് ട്വിറ്ററിൽ പോൾ പോസ്റ്റ് ചെയ്തു.

22 മണിക്കൂര്‍ കൂടി അവശേഷിക്കെ ഇരുപതു ലക്ഷത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതില്‍ 60 ശതമാനം പേര്‍ ട്രംപിനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് വോട്ട് ചെയ്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds