Global News 24

3 December 2022 15:05
Latest News

രോഹിത്തിനെതിരെയുള്ള സോഷ്യൽ മീഡിയ ട്രോളുകൾക്ക് എതിരെ തുറന്നടിച്ചു നാസര്‍ ഹുസൈന്‍

ഇക്കഴിഞ്ഞ ടി 20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നിൽ ഇപ്പളും വലിയ വിമര്‍ശനം നേരിടുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ബാറ്റ്‌സ്മാനെന്ന നിലയില്‍ രോഹിത് ഒരു വൻ പരാജയമായിരുന്നു. ഒരു അർധസെഞ്ചുറി നേടി എന്നതൊഴിച്ചാൽ കാര്യമായി ഒന്നും തന്നെ ഇന്ത്യയുടെ ഹിറ്റ്മാനു ഇന്ത്യക്ക് വേണ്ടി സംഭാവന നൽകാൻ ആയില്ല .. ഗ്രൂപ്പ് ഘട്ടത്തില്‍ ടീമിനെ ഒന്നാമതാക്കിയെങ്കിലും സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിനാണ് പരാജയം ഇന്ത്യ ഏറ്റുവാങ്ങിയത് .. ഇതിനു പിന്നാലെ ടി 20 നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റണമെന്നുള്ള ആവിശ്യവും ഇന്ത്യൻ ടീമിൽ നിന്ന് രോഹിതിനെ ഒഴിവാക്കണം എന്ന ആവിശ്യവും സമൂഹ മാധ്യമങ്ങളിൽ ശക്തമാണ് .. എന്നാൽ ഈ വിമർശനങ്ങൾക്ക് എതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനായ നാസര്‍ ഹുസൈന്‍..

നിങ്ങൾ രോഹിതിനെക്കുറിച്ചു ആലോചിച്ചു ഇത്രയും തലപുകയ്‌ക്കേണ്ട കാര്യമില്ല എന്നും അത്ര എളുപ്പത്തില്‍ ടീമിലെ സ്ഥാനം നഷ്ടമാവുന്ന താരത്തെക്കുറിച്ചല്ല നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും രോഹിത് ശര്‍മയെക്കുറിച്ചാണ് പറയുന്നതെന്നോര്‍ക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയും നാല് ടി20 സെഞ്ച്വറിയും നേടിയിട്ടുള്ളവനാണ് രോഹിത്.. അത് അത്ര എളുപ്പമല്ലെന്നും അത്ര പെട്ടെന്ന് ഒന്നും തകരുന്ന റെക്കോർഡ് അല്ലെന്നും ഇതിലും വലിയ വിമർശനങ്ങളെ ഒക്കെ കാറ്റിൽ പറത്തി തന്നെയാണ് രോഹിത് ഇവിടം വരെ എത്തിയതും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds