Global News 24

3 December 2022 15:49
Latest News

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു

ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ സ്വര്‍ണവില മാറാതെ ഇരുന്നെങ്കിലും വ്യാഴാഴ്ച സ്വര്‍ണത്തിന് 600 രൂപ വര്‍ദ്ധിച്ചിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ ഇടിഞ്ഞു. വിപണിയില്‍ നിലവിലെ വില 4860 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണിയിലെ വില 4035 രൂപയാണ്.

അതേസമയം,സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ നിലവിലെ വില 67 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds