Global News 24

1 December 2022 21:12
Latest News

ലോക പൈതൃക വാരാഘോഷത്തിന് ബേക്കല്‍ കോട്ടയില്‍ ശനിയാഴ്ച തുടക്കമാവും

പൊതുജനങ്ങള്‍ക്കും യുവജനങ്ങള്‍ക്കും ഒരേ പോലെ ഉപകാരമായ വൈവിധ്യമാര്‍ന്ന അക്കാദമിക സാംസ്‌കാരിക പരിപാടികളാണ് ഇത്തവണ നടത്തുക. നവംബര്‍ 20 മുതല്‍ 24 വരെ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം, ക്വിസ്, ഉപന്യാസ രചന തുടങ്ങിയ വിവിധ പൈതൃക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള മത്സരങ്ങളും സഘടിപ്പിക്കും ..

24ന് ബേക്കല്‍ കോട്ടയിലും പരിസരത്തും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പ്രത്യേക ശുചീകരണ പരിപാടി നടത്തും. ലോക പൈതൃക വാരാഘോഷത്തിന്റെ സമാപന ചടങ്ങ് നവംബര്‍ 25 ന് ബേക്കല്‍ കോട്ടയില്‍ നടക്കും. വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ് .. . തുടര്‍ന്ന് സംഗീത സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.. രാജ്യത്തെ യുവതലമുറയിലും പൊതുജനങ്ങളിലും സാംസ്‌കാരികവും സാമൂഹികവുമായ അവബോധം വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് …

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds