Global News 24

3 December 2022 13:58
Latest News

കൊച്ചിയില്‍ 19 കാരിയായ മോഡലിനെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്‌തു.

കൊച്ചിയില്‍ 19 കാരിയായ മോഡലിനെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്‌തു.


കൊച്ചിയിൽ പത്തൊൻപത് കാരിയായ മോഡലിനെ കാറിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്‌തു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിൽ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് കൊണ്ടുവിടാം എന്ന വ്യാജേന കാറിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു.പീഡനശേഷം യുവതിയെ കാക്കനാട്ടെ ഇവരുടെ താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.

പീഡനവിവരം യുവതി ഇന്നലെ രാവിലെ വനിതാസുഹൃത്തിനെ അറിയിച്ചതിനു പിന്നാലെ പോലീസില്‍ പരാതി നല്‍കി.തുടർന്ന് കൊടുങ്ങല്ലൂര്‍ സ്വദേശികളായ യുവാക്കളെയും രാജസ്‌ഥാന്‍ സ്വദേശിയായ ഡോണയെന്ന സ്ത്രീയെയും പോലീസ്‌ കസ്റ്റഡിയിലെടുത്തു.

ഷിപ്‌യാഡിനു സമീപത്തെ ബാര്‍ ഹോട്ടലിലെത്തിയ പോലീസ്‌, യുവാക്കള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച്‌ വിലാസം വ്യാജമാണെന്നു കണ്ടെത്തി. തുടര്‍ന്ന്‌ യുവതിയുടെ സുഹൃത്തിനെ കസ്‌റ്റഡിയിലെടുത്ത്‌ വിശദമായി ചോദ്യംചെയ്‌തു. ഇതോടെയാണു കൊടുങ്ങല്ലൂര്‍ സ്വദേശികളായ പ്രതികളെ തിരിച്ചറിഞ്ഞത്‌. പെണ്‍കുട്ടി ബോധരഹിതയായശേഷം കാറില്‍ കയറ്റിയപ്പോള്‍ സുഹൃത്തായ സ്‌ത്രീ മനഃപൂര്‍വം ഒഴിഞ്ഞുമാറിയതാണെന്നു പോലീസ്‌ സംശയിക്കുന്നു.ഇന്നലെ രാത്രി 8 മണിയോടെയാണ് പ്രതികളെ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds