Global News 24

3 December 2022 15:17
Latest News

സാദിയോ മാനെ ലോകകപ്പിൽ കളിക്കില്ല ; സ്ഥിരീകരണവുമായി സെനഗൽ

ലോകകപ്പിന് പന്തുരുളാൻ ഇനി വെറും രണ്ടു ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ ഭൂരിഭാഗം ടീമുകൾക്കും അവരുടെ താരങ്ങളെ പരിക്ക് മൂലം നഷ്ട്ടമായിക്കൊണ്ടിരുക്കുകയാണ്. സെനഗൽ സൂപ്പർ താരം സാദിയോ മാനെ പരിക്കുമൂലം ടീമിൽ നിന്നും പുറത്തായി. ഫെബ്രുവരിയിൽ സെനഗലിന്റെ ആദ്യ AFCON വിജയത്തിൽ മാനെ ആയിരുന്നു മുഖ്യ പങ്ക് വഹിച്ചത്. എന്നാൽ ഇപ്പോൾ ലോകകപ്പിൽ തങ്ങളുടെ സൂപ്പർ താരത്തെ നഷ്ടപ്പെട്ടതിൽ സെനെഗലിന് വലിയ തിരിച്ചടിയായി.മാനെയ്ക്ക് ലോകകപ്പിൽ കളിക്കാൻ കഴിയില്ലെന്ന് സെനഗൽ സ്ഥിരീകരിച്ചതിന് ശേഷം, ഇന്നലെ താരം ഓസ്ട്രിയയിൽ വിജയകരമായ ശസ്ത്രക്രിയക്ക് വിധേയനായ കാര്യം ബയേൺ അറിയിച്ചു. അതിനാൽ ലോകകപ്പിൽ സെനഗലിനായി കളിക്കാൻ ബയേൺ ഫോർവേഡ് ഇനി ലഭ്യമാകില്ല, അടുത്ത ദിവസങ്ങളിൽ മ്യൂണിക്കിൽ തന്റെ പുനരധിവാസം ആരംഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds