Global News 24

3 December 2022 14:07
Latest News

മന്ത്രിയെ നീക്കാൻ തനിക്ക് അധികാരമില്ലന്ന് ഗവർണർ


മന്ത്രിമാരെ നീക്കാൻ തനിക്ക് അധികാരമില്ലെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രാദേശികവാദത്തിലൂന്നിയ ച്ച പ്രസ്താവന ജനങ്ങളെ അറിയിക്കാൻ വേണ്ടിയാണ് പിൻവലിച്ചതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു … ഈ വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗവർണറുടെ ഈ വിശദീകരണം. ആരോപണ വിധേയനായ വ്യക്തി മന്ത്രിസഭയിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ് ഉള്ളെതെന്നും കേരളത്തിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിർവഹിക്കുക എന്ന കടമയാണ് താൻ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഗവർണർ പറഞ്ഞു ..

ഭരണഘടനാ പദവി ഉപയോഗപ്പെടുത്തി ആർഎസ്എസ് അജൻഡകളാണ് ഗവർണർ സംസ്ഥാനത്ത് നടപ്പാക്കികൊണ്ടിരിക്കുന്നതെന്ന മുഖ്യമന്ത്രി അടക്കം ഉന്നയിക്കുന്ന വാദത്തിനും ഗവർണർ ശക്തമായ മറുപടി നൽകി..

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ആരെയെങ്കിലും രാഷ്ട്രീയപരമായി നിയമിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടുണ്ടെന്നു തെളിഞ്ഞാൽ താൻ പദവി രാജിവയ്ക്കുമെന്നും അതിനു തനിക്ക് ഒരു മടിയും ഇല്ലെന്നും ഗവർണർ മറുപടി നൽകി

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds