Global News 24

3 December 2022 14:24
Latest News

സൗദിയില്‍ സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് ഇനി വാടക വാഹനങ്ങള്‍ ഓടിക്കാം

സന്ദര്‍ശന വിസയില്‍ സൗദി അറേബ്യയിലെത്തുന്നവര്‍ക്ക് വാടകക്കെടുക്കുന്ന വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി നല്‍കി ആഭ്യന്തര മന്ത്രാലയം.
എന്നാല്‍, സന്ദര്‍ശന വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് നിലവില്‍ ‘അബ്ഷിര്‍’ സംവിധാനം ഇല്ലാത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം പിന്നാലെ പുറത്തുവരുമെന്നാണ്
കരുതുന്നത്.
പുതിയ സേവനങ്ങളില്‍ മോഷ്ടിക്കപ്പെട്ടതും നഷ്ടപ്പെട്ടതുമായ നമ്പർ പ്ലേറ്റുകള്‍ മാറ്റി നല്‍കലും ഉള്‍പ്പെടുന്നു. രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സമയവും പരിശ്രമവും ലാഭിക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിനും പരിഷ്‌കാരങ്ങള്‍ സഹായകമാകുമെന്ന് റിപ്പോര്‍ട്ട് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds