Global News 24

3 December 2022 14:36
Latest News

പല്ല് തേക്കാതെ പ്രഭാതഭക്ഷണം കഴിക്കാമോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

പല്ല് സംരക്ഷണത്തിന് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ് പല്ലു തേപ്പ്. പല്ല് വൃത്തിയായി സംരക്ഷിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് അത്യന്താപേക്ഷികമായ കാര്യമാണ്.

ഒരു ദിവസം രണ്ട് നേരം പല്ല് തേക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. പല്ല് തേക്കുന്നതിലൂടെ വായില്‍ അടിഞ്ഞു കൂടിയിരിക്കുന്ന സൂഷ്മമായ അണുക്കളും ഭക്ഷണ അവശിഷ്ടങ്ങളും നീക്കം ചെയ്യപ്പെടുന്നു.

രാത്രി കിടക്കുമ്പോൾ പല്ല് തേക്കുന്നകാരണം രാവിലെ എഴുന്നേറ്റ് പല്ല് തേക്കണോ എന്ന സംശയം പൊതുവെ ഉണ്ടാകും. കാരണം രാവിലെ പല്ല് തേച്ച് കഴിഞ്ഞ് പ്രഭാതഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പിന്നീട് വായില്‍ തങ്ങി നില്‍ക്കില്ലേ എന്നാണ് പലരുടേയും സംശയം.

അതായത് രാത്രി ഭക്ഷണം കഴിഞ്ഞ് പല്ലു തേക്കുന്നവര്‍, രാവിലെ ഭക്ഷണത്തിന് മുന്‍പുള്ള പല്ല് തേപ്പ് ഒഴിവാക്കി ഭക്ഷണം കഴിച്ചതിന് ശേഷം പല്ല് തേക്കുന്നതില്‍ തെറ്റില്ലെന്നാണ് ചിലരുടെ വാദം. രാത്രി പല്ല് തേക്കാത്തവരാണെങ്കിൽ പ്രഭാത ഭക്ഷണത്തിന് മുമ്പ് നിർബന്ധമായും പല്ല് തേക്കണം .കാരണം 12 മണിക്കൂറിൽ കൂടുതൽ അണുക്കളിരുന്നാൽ അത്
പല്ലിന് സാരമായി ബാധിക്കും.


ഇതിനെ കുറിച്ച് ഡൽഹിയിലെ പ്രമുഖ ഡോക്ടർ പറയുന്നതിങ്ങനെ ‘നമ്മള്‍ കഴിക്കുന്ന ആഹാരത്തിന്റെ സമയമനുസരിച്ച്‌ പ്രഭാതഭക്ഷണത്തിന് ശേഷമാണോ മുന്‍പാണോ ബ്രഷ് ചെയ്യേണ്ടതെന്ന് രാത്രി ഭക്ഷണം കഴിച്ച ശേഷം ബ്രഷ് ചെയ്യാത്തവരാണെങ്കില്‍ നിര്‍ബന്ധമായും പ്രഭാതഭക്ഷണത്തിന് മുന്‍പ് ബ്രഷ് ചെയ്യണം. രാത്രി പല്ല് തേച്ച്‌ കിടന്നുറങ്ങിയവരാണെങ്കില്‍ പ്രഭാതഭക്ഷണം കഴിച്ച ശേഷം ബ്രഷ് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് സാരം. എന്നിരുന്നാലും ദന്തരോഗവിദഗ്ധന്റെ ശുപാര്‍ശയ്‌ക്കനുസരിച്ച്‌ ഓരോരുത്തരുടെ പല്ലിന്റെ ആരോഗ്യമനുസരിച്ച്‌ വേണം പല്ല് തേപ്പ്.’

 

 

 

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds