Global News 24

3 December 2022 14:01
Latest News

അർജന്റീനക്ക് യു.എ.ഇ ക്കെതിരെ 5-0ത്തിന്റെ വിജയം

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ പോരാട്ടച്ചൂടിലേക്ക് കടക്കാനിരിക്കവെ എതിരാളികളെ ഭയപ്പെടുത്തി അര്‍ജന്റീന. സൗഹൃദ മത്സരത്തില്‍ യുഎഇയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്. ഏഞ്ചല്‍ ഡി മരിയ ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തില്‍ ലയണല്‍ മെസിയും വലകുലുക്കി. കരുത്ത് വ്യക്തമാക്കിത്തന്നെയുള്ള ജയമാണ് അര്‍ജന്റീന നേടിയെടുത്തിരിക്കുന്നത്.

യുഎഇക്കെതിരേ തുടക്കം മുതല്‍ അര്‍ജന്റീനയുടെ സര്‍വാധിപത്യമായിരുന്നു. 35 മത്സത്തില്‍ തോല്‍വി അറിയാതെ എത്തിയ അര്‍ജന്റീന എല്ലാ എതിരാളികള്‍ക്കുമുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ലയണല്‍ മെസിയുടെ അസിസ്റ്റില്‍ ജുലിയന്‍ അല്‍വാരസാണ് അര്‍ജന്റീനയുടെ അക്കൗണ്ട് തുറന്നത്. അല്‍വാരസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ലക്ഷ്യം പിഴക്കാതെ വലയില്‍. 25ാം മിനുട്ടില്‍ മാര്‍ക്കോസ് അക്കുനയുടെ അസിസ്റ്റില്‍ ഏഞ്ചല്‍ ഡി മരിയ രണ്ടാം ഗോൾ നേടി. ബോക്‌സിനകത്ത് വെച്ച് വോളിയിലൂടെയാണ് ഡി മരിയയുടെ ഗോള്‍.


36ാം മിനുട്ടില്‍ വീണ്ടും ഡി മരിയ വലകുലുക്കി. അലക്‌സിസ് മാക് അലിസ്റ്ററിന്റെ പാസിലൂടെ ലഭിച്ച പന്തിനെ അനായസമായി ഡി മരിയ വലയിലാക്കി. 44ാം മിനുട്ടില്‍ മെസിയിലൂടെ അര്‍ജന്റീനക്ക് നാലാം ഗോള്‍. ഡി മരിയയുടെ മെസിയെ ലക്ഷ്യമാക്കിയുള്ള പാസ് ഫസ്റ്റ് ടൈം ഷോട്ടിലൂടെ പന്ത് പോസ്റ്റിന്റെ ഇടത് മൂലയില്‍ പതിച്ചു. ആദ്യ പകുതിയില്‍ എതിരില്ലാത്ത നാല് ഗോളിന്റെ ലീഡോഡെയാണ് അര്‍ജന്റീന കളം വിട്ടത്. രണ്ടാം പകുതിയില്‍ ഡി മരിയയെ പിന്‍വലിച്ചാണ് അര്‍ജന്റീന ഇറങ്ങിയത്. 60ാം മിനുട്ടില്‍ പകരക്കാരനായി എത്തിയ ജോക്വിന്‍ കോറിയ അര്‍ജന്റീനക്കായി അഞ്ചാംഗോള്‍ നേടി. റോഡ്രിഗോ ഡി പോളിന്റെ മികച്ച അസിസ്റ്റാണ് കോറിയ വലയിലെത്തിച്ചത്. ഫൈനല്‍ വിസില്‍ ഉയര്‍ന്നപ്പോള്‍ 5-0ന്റെ ഗംഭീര ജയത്തോടെയാണ് അര്‍ജന്റീനയാണ് കളം വിട്ടത്.

തുടർച്ചയായി അര്ജന്റീന തോൽവിയറിയാതെ 36 ആം മത്സരമാണ് പൂർത്തിയാക്കിയത്, ഇത് എതിരാളികളെ ഭയപ്പെടുത്തുന്ന കണക്കാണ്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds