Global News 24

3 December 2022 13:53
Latest News

ഇടുക്കി അണക്കെട്ടിനുള്ളിൽ അത്യാധുനിക സോണാർ സംവിധാനം സ്ഥാപിക്കാൻ നാവികസേന ഒരുങ്ങുന്നു.

കുളമാവിൽ നാവികസേനയുടെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയിലാണ് സബ്മേഴ്സിബിൾ പ്ലാറ്റ്‌ഫോം ഫോർ അകൗസ്റ്റിക് ക്യാരക്ടറൈസേഷൻ ആൻസ് ഇവാല്യുവേഷൻ (സ്പേസ്) സംവിധാനം ഒരുങ്ങുന്നത്.


നാവികസേനയുടെ കപ്പലുകൾ, അന്തർവാഹിനികൾ, ഹെലികോപ്റ്ററുകൾ എന്നിവയിൽ ഉപയോഗിക്കാനുള്ള പുതിയ സോണാർ സംവിധാനത്തിന്റെ പരീക്ഷണമാണ് ഇടുക്കി ഡാമിൽ നടത്തുന്നത്. അണക്കെട്ടിലിറക്കി ഗവേഷണം നടത്താനാവുന്ന പ്ലാറ്റ്‌ഫോം സംവിധാനവും ഒപ്പം സ്ഥാപിക്കും. ശത്രുക്കളുടെ അന്തർവാഹിനികൾ, കടലിനടിയിലെ തടസ്സങ്ങൾ എന്നിവ മനസിലാക്കുന്നതിനാണ് ഈ സംവിധാനം.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds