Global News 24

3 December 2022 15:41
Latest News

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കാമെന്നു സംവിധായകൻ

തിയേറ്ററുകളെ കീഴടക്കിയ കറുത്ത കോട്ടിട്ട സൈക്കോ ‘മുകുന്ദന്‍ ഉണ്ണി’ വീണ്ടും വരുന്നു. വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത് ..

എന്നാൽ ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം ഉടനെത്തന്നെ പ്രതീഷിക്കാം എന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നു.

നിറഞ്ഞ ചിരിയോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമ വന്‍ വിജയത്തോടെ നിറഞ്ഞ സദസിൽ തിയറ്ററുകളിൽ പ്രദര്‍ശനം തുടരുകയാണ്. ഇതിന് പിന്നാലെയാണ് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. അടുത്ത വർഷം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കാനും 2024 ൻ്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യാൻ ആണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത് . കുടുംബ പ്രേക്ഷകര്‍ ഉള്‍പ്പെടെ സിനിമ സ്വീകരിച്ചതില്‍ സന്തോഷം ഉണ്ടെന്നു ചിത്രത്തിൽ നായക വേഷം അണിഞ്ഞ വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds