Global News 24

3 December 2022 13:33
Latest News

ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് ഇന്ത്യയിൽ വനിതാ മേധാവി.

മെറ്റയെ നയിക്കാൻ ഇന്ത്യയിലെ വനിതാ മേധാവിയായി സന്ധ്യ ദേവനാഥനാണ് തലപ്പത്തെത്തിയത്.
2000ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്നു മാനേജ്മെന്റ് സ്റ്റഡീസിൽ എംബിഎ പൂർത്തിയാക്കിയ സന്ധ്യ ദേവനാഥന് ബാങ്കിങ്, പേയ്‌മെന്റ്, ടെക്‌നോളജി എന്നിവയിലായി 22 വർഷത്തെ സേവനപരിചയമുണ്ട്.

2016ൽ മെറ്റയിൽ ചേർന്ന സന്ധ്യ, സിംഗപ്പൂർ, വിയറ്റ്നാം എന്നിവടങ്ങളിൽ മെറ്റയുടെ വളർച്ചയ്ക്കും തെക്കുകിഴക്കൻ ഏഷ്യയിൽ ഇ-കൊമേഴ്‌സ് സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിലും ചുക്കാൻപിടിച്ചു. ഈ മാസമാദ്യമാണ് മെറ്റയുടെ ഇന്ത്യ മേധാവിയും മലയാളിയുമായ അജിത് മോഹൻ രാജിവച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds