Global News 24

3 December 2022 14:37
Latest News

സിഎൻജി വാഹനങ്ങൾക്ക് വ്യാജ സർട്ടിഫിക്കറ്റ്: സർട്ടിഫിക്കറ്റുകൾ റദ്ദാക്കും

സുരക്ഷാ പരിശോധന നടത്താതെ സിഎൻജി വാഹന ഉടമകൾക്ക് ഹൈഡ്രോ ടെസ്റ്റിങ് സർട്ടിഫിക്കറ്റുകൾ നൽകി കബളിപ്പിച്ചിച്ചിരുന്ന പാലക്കാട് എലപ്പുള്ളിയിലെ സ്ഥാപനത്തിനെതിരെ നടപടി. ഇവിടെ നിന്ന് വാഹന ഉടമകൾക്ക് നൽകിയ മുന്നൂറിലേറെ സർട്ടിഫിക്കറ്റുകൾ റദ്ദാക്കും.

പ്രവർത്തനമില്ലാതിരുന്ന ദിവസങ്ങളിൽപ്പോലും പാലക്കാട്ടെ സെന്ററിൽ നിന്ന് വാഹനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകിയതായി മോട്ടർ വാഹന വകുപ്പ് നടത്തിയ രഹസ്യാന്വേഷണത്തിൽ തെളിഞ്ഞിരുന്നു. സുരക്ഷാ പരിശോധനയില്ലാതെ ലഭിച്ച സർട്ടിഫിക്കറ്റുകളുമായി നിരത്തിലോടുന്ന സിഎൻജി വാഹനങ്ങളിൽ സ്ഫോടന സാധ്യതയുള്ളതിനാൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മോട്ടർ വാഹന വകുപ്പ് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds