Global News 24

3 December 2022 15:28
Latest News

വിവാഹിതരായി അര്‍ജുനും ശിഖയും

ഡിജിറ്റല്‍ കണ്ടന്റുകളുടെ കാര്യത്തില്‍ കേരളത്തിലൊരു വിപ്ലവം സൃഷ്ടിച്ചവരാണ് കരിക്ക് ടീം.
വെബ് സീരീസുകള്‍ അത്ര സജീവമല്ലാതിരുന്ന കാലത്താണ് കരിക്ക് ടീം തങ്ങളുടെ യൂട്യൂബ് ചാനലുമായി എത്തുന്നത്. തേരാപാരാ എന്ന സീരീസായിരുന്നു ആദ്യം വന്നത്. പിന്നെ നിരവധി സീരീസുകളും ചാനലുകളുമൊക്കെയായി കരിക്ക് ടീം മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറുന്ന കാഴ്ചയായാണ് കാണാൻ സാധിച്ചത് ..

എന്നാൽ ഇപ്പോൾ ഇതാ ആരാധകരുടെ പ്രിയപ്പെട്ട കരിക്ക് ടീമിലെ സൂപ്പർ താരമായ അർജുൻ്റെ വിവാഹ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിക്കുന്നത് .. ഏറ്റവും പെട്ടന്ന് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് അര്‍ജുന്‍ രത്തന്‍. അര്‍ജുൻ്റെ മാമനോട് ഒന്നും തോന്നല്ലേ എന്ന ഡയലോഗും, അക്കൗണ്ടിലേക്ക് ഇട്ട് തരാം എന്ന ഡയലോഗുമൊക്കെ ഇന്ന് ശരാശരി മലയാളിയുടെ ജീവിതത്തിന്റെ നിത്യജീവിതത്തിൻ്റെ ഭാഗമായി മാറിയിരിക്കുകയാണ്. ശിഖ മനോജാണ് അര്‍ജുന്റെ ജീവിത പങ്കാളിയായി എത്തിയിരിക്കുന്നത്. പുതിയ തുടക്കമെന്ന അടിക്കുറിപ്പോടെ അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച വിവാഹ ചിത്രങ്ങള്‍ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds