Global News 24

3 December 2022 15:47
Latest News

ലോകത്ത് ഈ പാസ്‌വേഡ് കൂടുതൽ പേർ ഉപയോഗിച്ചാലും, ഇന്ത്യയിൽ ഈ പാസ്സ്‌വേർഡിൽ വ്യത്യാസം.

ഈ ടെക് ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്സ്‌വേർഡ് ‘123456’ എന്നാൽ ഇന്ത്യയിൽ ഇതിനു മാറ്റം. 123456 എന്ന പാസ്‍വേഡ് അല്ല ഇന്ത്യയിൽ ഉപയോഗിക്കുന്നത്. 2022 ലും സുരക്ഷിതമായ പാസ്‍വേഡ് ഉപയോഗിക്കാൻ ആളുകൾ ശ്രമിക്കുന്നില്ല എന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ഓരോ വർഷവും പെട്ടെന്ന് കണ്ടുപിടിക്കാൻ പറ്റുന്ന പാസ്സ്‌വേർഡിന്റെ എണ്ണം കൂടുന്നു. ഇത് ഉപഭോക്താക്കളുടെ പാസ്സ്‌വേർഡും ഡാറ്റയും മറ്റു വ്യക്തിഗത വിവരങ്ങളും ഹാക്കർമാർക്ക് തട്ടിയെടുക്കാൻ എളുപ്പമാകുന്നു.

നോഡ്പാസ്സിന്റെ (NordPass) 2022-ലെ റിപ്പോർട്ടിൽ കൂടുതൽ പേർ ഉപയോഗിക്കുന്ന പത്ത് പാസ്‌വേഡുകളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ഈ പട്ടികയിൽ ഇന്ത്യയിൽ ഏകദേശം 35 ലക്ഷം പേർ പാസ്‌വേഡായി ‘password’ ഉപയോഗിക്കുന്നുണ്ടെന്നു വെളിപ്പെടുത്തുന്നു.

ഇന്ത്യയിൽ മാത്രമല്ല ഏകദേശം 30 രാജ്യങ്ങളിൽ ഗവേഷണം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. വ്യത്യസ്ത പാസ്‌വേഡ് ഉള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ -‘password’. 123456 എന്ന പാസ്‍വേഡ് എത്ര ദുർബലമാണെന്നും, ഈ പാസ്‍വേഡ് തകർക്കാൻ ഹാക്കർമാർക്ക് കുറഞ്ഞ സമയം മതിയെന്നും കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds