Global News 24

3 December 2022 14:32
Latest News

അർജന്റീന ടീമിൽ മാറ്റത്തിന് സാധ്യത ; അറിയിപ്പുമായി പരിശീലകന്‍ ലയണല്‍ സ്‌കലോണി

ദോഹ:ഖത്തർ ലോകകപ്പിന് മുന്നോടിയായി തിരഞ്ഞെടുത്ത അർജന്റീന ടീമിൽ മാറ്റം വരുത്താൻ സാധ്യത ഉണ്ടെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി. ഇപ്പോൾ നിലവിൽ അർജന്റീന പ്രതിരോധ തരാം ക്രിസ്റ്റ്യന്‍ റൊമേറോ പരിക്കിന്റെ പിടിയിലാണ്. ഇന്നലെ യു.എ.ഇ ക് എതിരായുള്ള സൗഹൃദ മത്സരത്തിൽ റൊമേറോയെ ഉൾപ്പെടുത്തിയില്ല. റൊമേറോയെക്കൂടാതെ മുന്നേറ്റതാരങ്ങളായ നിക്കോളാസ് ഗോണ്‍സാലസ്, അലക്‌സാണ്ട്രോ ഗോമസ്, പൗലോ ഡിബാല എന്നിവരും മത്സരത്തില്‍ പങ്കെടുത്തിരുന്നില്ല. മത്സരത്തില്‍ അര്‍ജന്റീന 5-0 ന് വിജയം നേടിയെങ്കിലും പ്രമുഖതാരങ്ങളുടെ പരിക്ക് ടീമില്‍ ആശങ്ക പരത്തുന്നു. ക്രിസ്റ്റ്യന്‍ റൊമേറോയുടെ പരിക്കാണ് ആരാധകര്‍ക്ക് കൂടുതൽ ആശങ്ക.

അർജന്റീനക്ക് യു.എ.ഇ ക്കെതിരെ 5-0 ത്തിന്റെ വിജയം

ഇത്രയധികം താരങ്ങള്‍ക്ക് ശാരീരിക ബുദ്ധിമുട്ടനുഭവപെട്ടതുമൂലം ആണ് അവരെ യു.എ.ഇയ്‌ക്കെതിരായ മത്സരത്തില്‍ പുറത്തിരുത്തിയത്. എന്നാൽ ഇവരെല്ലാവരെയും ടീമിൽ നിന്നും മാറ്റും എന്ന് പരിശീലകൻ സ്‌കലോണി പറഞ്ഞട്ടില്ല. ശാരീരികക്ഷമത കൈവരിക്കാത്ത താരങ്ങളെ മാറ്റാൻ സാധ്യത ഉണ്ടെന്ന് പരിശീലകന്‍ ലയണല്‍ സ്‌കലോണി അറിയിച്ചു.
ആദ്യ മത്സരത്തിന് 24 മണിക്കൂര്‍ മുന്‍പ് വരെ ടീമിലെ താരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അനുമതി ഫിഫ എല്ലാ ടീമുകൾക്കും നല്‍കിയിട്ടുണ്ട്. അർജന്റീനയുടെ ആദ്യ മത്സരം നവംബർ 22 ന് സൗദി അറേബ്യ ആയിട്ടാണ്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds