Global News 24

1 December 2022 21:10
Latest News

ഉക്രെയ്ൻ പ്രശ്നം പരിഹരിക്കാൻ ചർച്ചയ്ക്ക് ആഹ്വാനം ചെയ്ത് നരേന്ദ്ര മോദി

ഉക്രെയ്ൻ പ്രശ്നം പരിഹരിക്കാനായി വെടിനിർത്തലിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി 20 ഉച്ചകോടിയിൽ ആവശ്യപ്പെട്ടു. ചർച്ചകളിലൂടെയാണ് ഉക്രെയ്ൻ സംഘർഷത്തിനു പരിഹാരം വേണ്ടതെന്ന ഇന്ത്യൻ നിലപാട് ആവർത്തിച്ച പ്രധാനമന്ത്രി, റഷ്യയിൽ നിന്ന് ഇന്ധനവും ഊർജവും വാങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ നിർദേശത്തെ എതിർത്തു.

ലോകത്ത് സമാധാനവും സാഹോദര്യവും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള പ്രവർത്തനമാണ് വേണ്ടതെന്നും മോദി കൂട്ടിച്ചേർത്തു. ഓരോ രാജ്യത്തെയും ദരിദ്രരുടെ അവസ്ഥ കൂടുതൽ ദയനീയമാകുകയാണെന്നും, രാജ്യാന്തര പ്രശ്നങ്ങൾ മൂലമുണ്ടാവുന്ന അവശ്യസാധന ദൗർലഭ്യം മറ്റൊരു ആഘാതമാകുകയാണെന്നും ഭക്ഷ്യ–ഊർജ സുരക്ഷ സംബന്ധിച്ച സമ്മേളനത്തിൽ മോദി ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds