Global News 24

3 December 2022 15:14
Latest News

ക്രിസ്റ്റിയാനോ റൊണാൾഡോ ഇനി യുണൈറ്റഡിനായി കളിക്കരുതെന്ന് കോച്ച് എറിക് ടെന്‍

 ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇനി ഒരിക്കലും ക്ലബിനായി കളിക്കരുതെന്ന് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ തന്റെ മേലധികാരികളോട് പറഞ്ഞു.

പിഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ ക്ലബിനെതിരെയും പരിശീലകനെതിരെയും റോണാള്‍ഡോ തുറന്നടിച്ചിരുന്നു.

എല്ലാ തവണയും ക്ലബില്‍ നിന്ന് പുറത്താക്കാന്‍ ടെന്‍ ഹാഗ് കഠിനമായി ശ്രമിക്കുന്നതായി തോന്നിയിരുന്നതായി റൊണാള്‍ഡോ പറഞ്ഞിരുന്നു. അഭിമുഖത്തില്‍ തന്റെ ക്ലബായ യുണൈറ്റഡിനെതിരെയും പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെതിരെയും തുറന്നടിച്ച്‌ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു. “ടെന്‍ ഹാഗിന് തന്നോട് ബഹുമാനമില്ലെന്നും അതിനാൽ തനിക്കും യുണൈറ്റഡ് കോച്ചിനോടും ബഹുമാനമില്ലെന്ന്” റൊണാള്‍ഡോ അവതാരകനായ പിഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഈ സംഭവത്തെ തുടർന്നാണ് കൊച്ച്‌ എറിക് ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ തന്റെ മേലധികാരികളോട് റൊണാൾഡോക്കെതിരെ സംസാരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds