Global News 24

3 December 2022 14:17
Latest News

പ്രകൃതി ദുരന്ത മുന്നറിയിപ്പിന് കേരളത്തിലെ 126 സ്ഥലങ്ങളിൽ സൈറണും ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നു.


കേരളത്തിലെ മൊബൈൽ ടവറുകളിലടക്കം സൈറണും ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുവാനുള്ള ആവശ്യത്തെ തുടർന്ന് മൊബൈൽ ടവറുകൾ ഇത്തരം ആവശ്യങ്ങൾക്ക് നൽകുന്നതിനായി കേന്ദ്ര ടെലികോം വകുപ്പ് ചട്ടഭേദഗതി വരുത്തി. രാജ്യസുരക്ഷ, പൊതുതാൽപര്യം എന്നിവ കണക്കിലെടുത്തുള്ള ആവശ്യങ്ങൾക്ക് രാജ്യമാകെ മൊബൈൽ കമ്പനികൾ അവരുടെ ടവറുകൾ നൽകേണ്ടി വരും.

കേന്ദ്രത്തിന്റെ ചുഴലിക്കാറ്റ് ഭീഷണി ലഘൂകരണ പദ്ധതി പ്രകാരം ‘കവചം’ എന്ന പേരിലാണ് ഈ സംവിധാനം ഒരുങ്ങുന്നത്. സംസ്ഥാന കൺട്രോൾ റൂമുകൾക്കു പുറമേ പ്രാദേശിക ഭരണകൂടങ്ങൾക്കു വരെ അപായ മുന്നറിയിപ്പ് നൽകാം. 36 മൊബൈൽ ടവറകളിലും ബാക്കിയിടങ്ങളിൽ സർക്കാർ കെട്ടിടങ്ങളിലുമാണ് സൈറണും ലൈറ്റും സ്ഥാപിക്കുന്നത്. തീരമേഖലയെ കേന്ദ്രികരിച്ചാണ് ഈ സംവിധാനം ഒരുങ്ങുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds