Global News 24

3 December 2022 15:29
Latest News

വൈദ്യുതി നിരക്ക് ഉയരാൻ സാധ്യത; ഇത് വൻകിട ഉപയോക്താക്കൾക്ക് നേരിട്ടു വൈദ്യുതി വാങ്ങാൻ കേന്ദ്ര സർക്കാർ അനുമതിച്ചതോടെ

100 കിലോവാട്ടിൽ കൂടുതൽ ഉപയോഗിക്കുന്ന ആർക്കും പൊതുവിപണിയിൽനിന്നു വൈദ്യുതി വാങ്ങാനാണു കേന്ദ്രം അനുമതി നൽകിയത്. മുൻപ് 1000 കിലോവാട്ട് ഉപയോഗിക്കുന്നവർക്കു മാത്രമായിരുന്നു ഇതിന് അനുമതി വൻകിട ഉപയോക്താക്കൾ നേരിട്ടു വൈദ്യുതി എത്തിക്കുന്നതോടെ കെഎസ്ഇബിയുടെ ക്രോസ് സബ്സിഡി താളം തെറ്റുമെന്നാണ് ആശങ്ക.

ചെറുകിട, ഇടത്തരം വ്യവസായങ്ങളും ഷോപ്പിങ് മാളുകളും വൻ ഷോറൂമുകൾക്കും മറ്റുമാണ് 100 കിലോവാട്ടിൽ കൂടുതൽ ഉപയോഗിക്കുന്നത്. വൻകിട ഉപയോക്താക്കൾക്ക് ഉയർന്ന വിലക്ക് വൈദ്യുതി വിറ്റ്‌, ഗാർഹിക ഉപയോക്താക്കൾക്കും കൃഷി മേഖലക്കും വില കുറച്ചുനല്കുന്നതാണ് കെഎസ്ഇബിയുടെ ഇപ്പോഴത്തെ രീതി. വൻകിട ഉപയോക്താക്കൾ സ്വന്തമായി വൈദ്യുതി വാങ്ങുന്നതോടെ ഗാർഹിക, കാർഷിക ഉപയോക്താക്കൾ കൂടിയ വില നൽകേണ്ടി വന്നേക്കും.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds