Global News 24

3 December 2022 15:09
Latest News

ചെള്ളുപനി മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് ; ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്

അണ്ണാന്‍, മുയല്‍, എലി തുടങ്ങിയവയുടെ ശരീരത്തില്‍ വളരുന്ന ചെള്ളുവഴി മനുഷ്യരിലേക്കും ചെള്ളുപനി പടരുമെന്നും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ല മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) അറിയിച്ചു.

ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ വഴി ഉണ്ടാകുന്ന രോഗമാണ് ചെള്ളുപനി. എലി,അണ്ണാന്‍,മുയല്‍ തുടങ്ങിയ ജീവികളുടെ ശരീരത്തില്‍ കാണപ്പെടുന്ന ചെറുപ്രാണികള്‍ അഥവാ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ശക്തമായ പനി, മേൽ വേദന, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശിവേദന, വരണ്ടചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിൽ വൈദ്യസഹായം തേടേണ്ടതാണ്. എലി നശീകരണ പ്രവര്‍ത്തനങ്ങളും വീട്ടുപരിസരത്തെ പുല്‍ച്ചെടികള്‍, കുറ്റിച്ചെടികള്‍ വെട്ടി പരിസരം വൃത്തിയാക്കലും പ്രധാനമാണ്. ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്കരിക്കണം. വസ്ത്രങ്ങള്‍ നിലത്തോ പുല്ലിലോ വിരിച്ചു ഉണക്കുന്ന ശീലം പരമാവധി ഒഴിവാക്കുക. ജോലിസംബന്ധമായി പുല്ലിലും മറ്റും ഇറങ്ങുന്നവര്‍ ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ആയ ഗംബൂട്ട്, കൈയ്യുറ എന്നിവ ധരിക്കണം.

കര്‍ഷകത്തൊഴിലാളികളും കുറ്റിച്ചെടികള്‍ വൃത്തിയാക്കുന്ന തൊഴില്‍ ചെയ്യുന്നവരും ദിവസം ഉപയോഗിച്ച വസ്ത്രങ്ങള്‍ കഴുകിയുണക്കി മാത്രം ഉപയോഗിക്കുക. പണികഴിഞ്ഞ് എത്തുന്നവര്‍ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച്‌ ശരീരം നന്നായി തേച്ചു കുളിക്കാന്‍ ശ്രദ്ധിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds