Global News 24

3 December 2022 14:51
Latest News

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പെണ്‍‌കുട്ടികളെ പീഡിപ്പിച്ച 18കാരന്‍ പോലീസ് പിടിയിൽ

ഇൻസ്റ്റാഗ്രാമിലൂടെ  പരിചയപ്പെട്ട് പെൺകുട്ടികളുടെ സ്വകാര്യ ചിത്രങ്ങള്‍‌ കൈക്കലാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീ‍ഡിപ്പിച്ച 18കാരന്‍ പോലീസ് പിടിയില്‍. ഏഴിലും എട്ടിലും പഠിക്കുന്ന കുട്ടികളാണ് ചൂഷണത്തിനിരയായത്.

കടയ്ക്കല്‍ ഇടത്തറ തോട്ടുവിള വീട്ടില്‍ നീരജിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റാഗ്രാമിലൂടെ പതിയെ പരിചയപ്പെട്ടശേഷം നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കാലാക്കി പെണ്‍കുട്ടികളെ രാത്രിയില്‍ വീടിന് പുറത്തെത്തിച്ച്‌ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്‌ പീഡിപ്പിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്‌ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പക്കുകയായിരുന്നു.

പ്രതിക്കെതിരെ സമാനമായ വേറെയും കേസുകളുണ്ട്. നീരജിനെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds