Global News 24

3 December 2022 13:57
Latest News

നഷ്ടം നേരിട്ട് വിപണി; സെന്‍സെക്‌സ് 140 പോയിന്റ് ഇടിഞ്ഞു

സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. പ്രധാന സൂചികകളായ ബിഎസ്‌ഇ സെന്‍സെക്‌സ് 140 പോയിന്റ് താഴ്ന്ന് 61,730ലും എന്‍എസ്‌ഇ നിഫ്റ്റി 37 പോയിന്റ് താഴ്ന്ന് 18,366ലും വ്യാപാരം ആരംഭിച്ചു.

അതേസമയം, ആദ്യ വ്യാപാരത്തില്‍ വിശാലമായ വിപണികള്‍ മുന്‍നിര സൂചികകളെ മറികടന്നു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.22 ശതമാനം വരെ ഉയര്‍ന്നു.

നിഫ്റ്റിയില്‍ ഇന്ന് ഐഷര്‍ മോട്ടോഴ്സ് ഓഹരികള്‍ 1.3 ശതമാനം ഉയര്‍ന്നു. . ഡോ റെഡ്ഡിസ് ലാബ്സ് ഓഹരികള്‍ 1.3 ശതമാനം ഉയര്‍ന്നു. അതേസമയം നിഫ്റ്റിയില്‍ ഇന്ന് ഡിവിസ് ലാബ് ഒരു ശതമാനം ഇടിഞ്ഞു.
അതേസമയം ഇന്ന് ആദ്യ വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വിദേശ വിപണിയിലെ അമേരിക്കന്‍ കറന്‍സിയുടെ ശക്തി രൂപയെ തളര്‍ത്തി. രൂപയുടെ മൂല്യം 66 പൈസ ഇടിഞ്ഞ് 81.57 ആയി.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds