Global News 24

3 December 2022 15:31
Latest News

പൃഥ്വിരാജ്-നയൻതാര ചിത്രം ഗോൾഡ് റിലീസിന് ഒരുങ്ങുന്നു

പൃഥ്വിരാജ്-നയൻതാര ചിത്രം ഗോൾഡ് ഡിസംബറിൽ റിലീസ് ചെയ്യുമെന്ന് ബാബുരാജ് സ്ഥിരീകരിച്ചു

പൃഥ്വിരാജും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗോൾഡ്. നായകനായി അഭിനയിക്കുന്നതിനൊപ്പം ചിത്രം നിർമ്മിക്കുന്നതും പൃഥ്വിരാജാണ്.

പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ നിർമ്മിക്കുന്ന ചിത്രം പല തവണയായി റിലീസ് തിയതി തീരുമാനിച്ചെങ്കിലും മറ്റുപല കാരണങ്ങൾ കൊണ്ടും റിലീസ് മാറ്റി വയ്ക്കുകയായിരുന്നു ..

എന്നാൽ ഇപ്പോൾ ഗോൾഡ് എന്ന സിനിമയുടെ റിലീസ് തിയതിയെക്കുറിച്ച അണിയറ പ്രവർത്തകർ തന്നെ രംഗത്ത് വന്നിരിക്കുന്ന കാഴ്ച ആണ് കാണാൻ സാധിക്കുന്നത് .. 


ഇപ്പോൾ ഇതാ നടൻ ബാബുരാജ് ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
“GOLD”….. പൂർണ്ണതയ്ക്കായി കാത്തിരിക്കുന്നു… അത് ഇപ്പോൾ കഴിഞ്ഞു.. അൽഫോൺസ് പുത്രനും ടീമിനും അഭിനന്ദനങ്ങൾ ഡിസംബർ റിലീസിന്,” നടൻ ബാബുരാജ് അടുത്തിടെ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു,

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds