Global News 24

3 December 2022 14:45
Latest News

ഫ്രാൻസ് സൂപ്പർ താരത്തിന് പരിക്ക് ; ലോകകപ്പ് മത്സരം നഷ്ട്ടമാകും

ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഫ്രാൻസിന് വീണ്ടു പരിക്ക് വില്ലനായി. ഫ്രാൻസ് മുന്നേറ്റനിരയിലെ സൂപ്പർ താരം ക്രിസ്റ്റഫർ എൻകുങ്കുവിന് പരിക്കുമൂലം ലോകകപ്പ് കപ്പ് നഷ്ടമായേക്കും. പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്നാണ് താരം ടീമിൽ നിന്ന് പുറത്തായത്. പരിശീലനത്തിനിടെ സഹതാരം എഡ്വാര്‍ഡോ കാമവിങ്ങയുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് പരിക്കേറ്റത്. ഈ കാര്യം ഫ്രാൻസ് ഫുട്ബോൾ ടീം തന്നെ ആണ് ട്വിറ്ററിൽ പങ്കുവെച്ചത്. നിലവിൽ ഫ്രാൻസിന് നാല് പ്രമുഖ താരങ്ങളെയാണ് പരിക്കിൽ നഷ്ടമായത്. ക്രിസ്റ്റഫർ എൻകുങ്കു കൂടാതെ പോൾ പോഗ്ബ, എന്‍ഗോളോ കാന്റെ, പ്രെസ്‌നെല്‍ കിംബെപെ എന്നിവരാണ് മറ്റു താരങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds