Global News 24

3 December 2022 14:23
Latest News

തെലങ്കാന മോഡൽ നിരീക്ഷണ ക്യാമറ നടപ്പാക്കാൻ ഒരുക്കി കേരള പോലീസ്.

കേരളത്തിലെ ഇപ്പോഴുള്ള സിസിടിവി ക്യാമറ കൊണ്ട് പൊതുജനത്തിന്റെ സുരക്ഷാ സാധ്യമാകില്ല എന്നതുകൊണ്ട് തെലങ്കാന മോഡൽ ക്യാമറ നടപ്പാക്കാൻ ഒരുക്കി കേരള പോലീസ്. തെലങ്കാന സർക്കാർ പബ്ലിക് സേഫ്റ്റി എൻഫോഴ്സ്മെന്റ് ആക്ട് പ്രകാരം സുരക്ഷിത നഗരവും നാടും എന്ന പദ്ധതി പ്രഖ്യാപിച്ച് സ്വകാര്യ പങ്കാളിത്തത്തോടെ 6 ലക്ഷം ക്യാമറകൾ സ്ഥാപിച്ചു. 15 ലക്ഷം ക്യാമറകളാണ് ലക്ഷ്യമിടുന്നത്.

സർക്കാർ – സ്വകാര്യ പദ്ധതിയിലൂടെ ക്യാമറാ നിരീക്ഷണം ശക്തമാക്കുന്നതിന് പൊതു സുരക്ഷാ സൊസൈറ്റികളും രൂപീകരിച്ചു. ഈ സൊസൈറ്റികൾക്കാണ് ക്യാമറകളുടെ പരിപാലനം. എല്ലായിടവും ക്യാമറയുടെ നിരീക്ഷണത്തിലായതോടെ കുറ്റകൃത്യങ്ങൾ കുറയ്ക്കാനായെന്നാണ് തെലങ്കാന പൊലീസിന്റെ റിപ്പോർട്ട്.

ഈ പദ്ധതി കേരളത്തിലും നടപ്പാക്കുന്നതിന് ആഭ്യന്തര വകുപ്പിൽ ശുപാർശ നൽകാൻ പൊലീസ് ഉന്നതതല യോഗത്തിൽ തീരുമമാനമായി. കേരളത്തിൽ സ്വകാര്യസ്ഥാപനങ്ങൾ പൊതു സ്ഥലത്തേക്കു വച്ച ക്യാമറ അരലക്ഷത്തിൽ താഴെ മാത്രമാണ്. റോഡും പൊതുസ്ഥലവും കൂടി കാണുന്ന രീതിയിൽ സ്വകാര്യ സ്ഥാപനങ്ങൾ ക്യാമറകൾ സ്ഥാപിക്കണമെന്നതാണ് പ്രധാന നിർദേശം.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds