Global News 24

3 December 2022 14:04
Latest News

പൊള്ളാർഡ് ഐപിഎല്ലിൽ നിന്ന് വിരമിച്ചു

IPL നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ് സൂപ്പർ താരം കീറോൺ പൊള്ളാർഡ്. 13 സീസണുകളിൽ മുംബൈക്കായി കളിച്ചതിന് ശേഷമാണ് സംഭവബഹുലമായ IPL കരിയർ അവസാനിപ്പിക്കാൻ താരം തീരുമാനിച്ചത്‌.


ഐപിഎല്ലിന്റെ മൂന്നാം എഡിഷൻ മുതൽ മുംബൈ ഇന്ത്യൻസിനായി കളിക്കുന്ന പൊള്ളാർഡ് ടീമിന്റെ അഞ്ച് IPL കിരീട നേട്ടങ്ങൾക്ക് പിന്നിലും നിർണായക പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പ്രകടനം മോശമായ പൊള്ളാർഡിനെ ഇക്കുറി ലേലത്തിന് മുൻപ് ടീമിൽ നിന്ന് ഒഴിവാക്കാൻ മുംബൈ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് തന്റെ വിരമിക്കലുമായി പൊള്ളാർഡ് മുന്നോട്ടു വന്നത്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ച പൊള്ളാർഡ് ഐപിഎല്ലും മതിയാക്കുന്നത് ആരാധകർക്ക് വലിയ നിരാശയാണ്. അതേ സമയം IPL കളിക്കളത്തിൽ നിന്ന് വിരമിച്ചെങ്കിലും മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് പരിശീലകനായി പൊള്ളാർഡ് തുടരും.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds