Global News 24

3 December 2022 13:36
Latest News

ഓൺലൈൻ ബാങ്കിങ് തട്ടിപ്പ് തടയാൻ പുതിയ പരിഷ്ക്കാരങ്ങളുമായി കേന്ദ്ര ടെലികോം വകുപ്പ്.

മൊബൈൽ സിം തട്ടിപ്പുകൾ തടയാൻ കേന്ദ്ര ടെലികോം വകുപ്പ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നു. നിലവിലുള്ള സിം മാറ്റിവാങ്ങുമ്പോൾ ആദ്യ 24 മണിക്കൂറിൽ എസ്എംഎസ് സ്വീകരിക്കാനോ അയയ്ക്കാനോ കഴിയില്ല. സിം കേടാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുമ്പോൾ പുതിയ സിമിനായി അപേക്ഷിക്കുകയും, അതിനായുള്ള രേഖകൾ പരിശോധിച്ചാണ് ഇത് നടപ്പാക്കുന്നതെങ്കിലും ഇത് സിം സ്വാപ്പിങ് എന്ന തട്ടിപ്പിന് കാരണമാകുന്നു.

സിം സ്വാപ്പിങ് എന്നാൽ, സിം നഷ്ടപ്പെട്ടതായി കാണിച്ച്, വ്യാജ തിരിച്ചറിയൽ രേഖ നൽകി തട്ടിപ്പുകാരൻ പുതിയ സിം എടുക്കുന്ന രീതിയാണിത്. അതിനുശേഷം കമ്പനി പുതിയ സിം അനുവദിക്കുകയും ആദ്യ സിം ബ്ലോക്ക് ആവുകയും ചെയ്യും. ഇതിലൂടെ ഈ സിം തട്ടി എടുത്തതിനു ശേഷം തുടർന്ന് ബാങ്ക് ഇടപാടുകൾക്കുള്ള ഒടിപി തട്ടിപ്പുകാരന്റെ ഫോണിലെത്തുകയും സിം ഉടമയ്ക്കു പണം നഷ്ടമാകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള എസ്എംഎസിലൂടെ പണം തട്ടിപ്പ് നടക്കാതിരിക്കാനാണ് 24 മണിക്കൂർ എസ്എംഎസ് നിർത്തിവയ്ക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds