Global News 24

1 December 2022 23:25
Latest News

കേരളത്തിൽ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന വ്യാപകമായി കെ.എസ്.യു ഇന്ന് പഠിപ്പ് മുടക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഉള്‍പെടെ 10 പേരെ പോലീസ് റിമാന്‍ഡ് ചെയ്തിരുന്നു. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്കും പോലീസിനും പരിക്കേറ്റിരുന്നു.

വിസി നിയമനത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ ഒത്തുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു മാര്‍ച്ച്‌ സംഘടിപ്പിച്ചത്.ഒട്ടേറെ സംഭവവികാസങ്ങൾക്ക് ശേഷം ബലംപ്രയോഗിച്ചാണ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds