Global News 24

3 December 2022 15:11
Latest News

യൗവ്വനം നിലനിർത്താൻ തൈര്

മുഖത്തെ ചുളിവുകള്‍ നീക്കി പ്രായക്കുറവ് തോന്നിപ്പിക്കാനും യൗവ്വനം നിലനിർത്താനും സഹായിക്കുന്ന പ്രകൃതിദത്തമായ ഒരുപാട് വസ്തുക്കള്‍ പലതുണ്ട്. ഇതിൽ മുൻപന്തിയിൽ നിൽക്കുന്ന വസ്തുവാണ് തൈര്.

ആരോഗ്യപരമായി ഒട്ടേറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് തൈര്. കൂടാതെ മുഖ കാന്തിക്കും മുടി സംരക്ഷണത്തിനും ഒരുപോലെ സഹായകമാണ്. തൈര് പല രീതിയിലും മുഖ ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കാം. ഇതിന് ഒട്ടേറെ ഗുണങ്ങളുണ്ട്.

തൈര്, മുട്ട വെള്ള, ഗ്ലിസറിന്‍, തേന്‍ എന്നിവ കലര്‍ത്തിയ മിശ്രിതവും ചര്‍മത്തിന് ഇറുക്കം നല്‍കാന്‍ ഏറെ നല്ലതാണ്. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോൾ കഴുകിക്കളയാം. ഇതും മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. കഴുത്തിലും ഇത് ഉപയോഗിക്കാവുന്നതാണ്.

തൈരിനൊപ്പം ഒലീവ് ഓയിലും മുഖത്തു പ്രായക്കുറവിനുള്ള നല്ലൊരു വഴിയാണ്. ചുളിവുകള്‍ നീക്കി പ്രായക്കുറവിന് ഇത് ഗുണം നല്‍കുന്ന ഫേസ് പായ്ക്കാണ്. ഒലീവ് ഓയില്‍ തനിയെ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതിലെ ഫാററി ആസിഡുകളും വൈറ്റമിനുകളുമെല്ലാം ഏറെ ഗുണം ചെയ്യും. താരൻ പോകാനും മുടി തഴച്ചു വളരാനും തൈര് അത്യുത്തമമാണ്

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds