Global News 24

1 December 2022 21:50
Latest News

വേൾഡ് കപ്പ് കിരീടം ഖത്തറിൽ എത്തി ; ഒപ്പം പ്രമുഖ താരങ്ങളും

ഫിഫ വേൾഡ് കപ്പിന്റെ ആവേശം ലോകമെമ്പാടും ഉയരുകയാണ് അത് ഇരട്ടി ആക്കികൊണ്ടാണ് ഖത്തറിൽ വേൾഡ് കപ്പ് കിരീടം എത്തിയത്. യൂറോപ്പയിലെ പര്യടനത്തിന് ശേഷം ആണ് ലോകകപ്പ് കിരീടം ഖത്തറിലെ ദോഹയിൽ പറന്നിറങ്ങിയത്. വലിയ സുരക്ഷാ സന്നാഹങ്ങളോടെയാണ് ലോകകപ്പ് കിരീടം ദോഹയിൽ എത്തിച്ചത്.
ലോകകപ്പ് കിരീടം എത്തിയതിന്റെ ആവേശത്തോടൊപ്പം തന്നെ അറബ് മണ്ണിലേക്ക് സാക്ഷാൽ ലയണൽ മെസ്സികൂടി എത്തിച്ചേർന്നു. ലോകമെങ്ങുമുള്ള അര്‍ജന്‍റീനന്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കിടെയാണ് ലിയോണൽ മെസി അബുദബിയിലെത്തി ടീം ക്യാംപിൽ ചേര്‍ന്നത്. പീ എസ് ജിയുടെ മത്സരത്തിന് ശേഷം എയ്ഞ്ചേൽ ഡി മരിയയ്ക്കും ലിയാൻഡ്രോ പരേഡ്‌സിനും ഒപ്പം ആണ് മെസ്സി അബുദാബിയിൽ എത്തിയത്.
ക്ലബ് മത്സരങ്ങൾക്ക് ഇടവേള കൊടുത്ത് ബാക്കിയുള്ള ടീമുകളും ഈ ആഴ്ച്ച തന്നെ അറബ് മണ്ണിലേക്ക് എത്തും. ഇന്നും നാളെയുമായി എട്ടുടീമുകൾ എത്തും. ഖത്തറിൽ വേൾഡ് കപ്പ് പോരാട്ടത്തിന് ഇനി അഞ്ചു ദിവസം മാത്രം.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds