Global News 24

3 December 2022 14:48
Latest News

‘എയ്റ്റ് ബില്യൻ ഡേ’ ലോകജനസംഖ്യ 800 കോടി കടന്നു. ജനതയിൽ ഒന്നാമതാകാൻ ഇന്ത്യ.

ലോക ജനസംഖ്യ 800 കോടി കടന്നതായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചു. മനുഷ്യകുലത്തിൽ ജീവനോടെയുള്ളവരുടെ ഔദ്യോഗിക കണക്കാണിത്. ഇതിൽ ഏറ്റവും കൂടുതൽ ജനമുള്ളത് ചൈനയിൽ – 145.2 കോടി. ഇതിനു തൊട്ടുപിന്നാലെ ഇന്ത്യയും – 141.2 കോടി. ഈ ജനസംഖ്യ വർധനവിനെ സഹായിച്ചത് പൊതുജനാരോഗ്യം, പോഷകാഹാരം, വ്യക്തിശുചിത്വം, വൈദ്യശാസ്ത്രത്തിലെ മികവ് എന്നിവയാണ്.

മനുഷ്യകുലത്തെ മനസ്സിലാക്കിയും, ഒപ്പം ശിശുമരണനിരക്ക് കുറയ്ക്കുകയും, ആയുർദൈർഘ്യം വർധിപ്പിക്കാനും സഹായിച്ച വൈദ്യശാസ്ത്ര മേഖലയുടെ പുരോഗതി വിസ്മയത്തോടെ വീക്ഷിക്കുകയും ചെയ്യേണ്ട അവസരമാണിതെന്നും ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെടുന്നു. ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ഓർമപ്പെടുത്തലും ഒപ്പമുള്ളവരോടുള്ളപ്രതിബദ്ധത കുറയുന്നുണ്ടോ എന്നു സ്വയം പരിശോധിക്കേണ്ട അവസരവും കൂടിയാണിതെന്നും അദ്ദേഹം കൂട്ടി ചേർത്ത്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds