Global News 24

3 December 2022 15:51
Latest News

പണപ്പെരുപ്പനിരക്കില്‍ ആശ്വാസം;


						

രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് കുറഞ്ഞു.

ഒക്ടോബറില്‍ 8.39 ശതമാനമായാണ് പണപ്പെരുപ്പനിരക്ക്കുറഞ്ഞത്.സെപ്റ്റംബറില്‍ പത്തിന് മുകളിലായിരുന്നു പണപ്പെരുപ്പനിരക്ക്. 10.70 ശതമാനമായിരുന്നു സെപ്റ്റംബറിലെ പണപ്പെരുപ്പനിരക്ക്.

2021 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് പണപ്പെരുപ്പനിരക്ക്. ഒരു ഘട്ടത്തില്‍ പണപ്പെരുപ്പനിരക്ക് 15.88 ശതമാനം വരെയായി ഉയര്‍ന്നിരുന്നു.

മെയ് മാസത്തിലാണ് റെക്കോര്‍ഡ് ഉയരത്തില്‍ പണപ്പെരുപ്പനിരക്ക് എത്തിയത്. ധാതു എണ്ണയുടെയും ലോഹങ്ങളുടെയും അടക്കം വില കുറഞ്ഞതാണ് ഒക്ടോബറിലെ പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds