Global News 24

3 December 2022 15:45
Latest News

മുഖം തിളങ്ങാൻ ഇങ്ങനെ ചെയ്‌താൽ മതി

ഒട്ടുമിക്ക ആളുകളും അവരുടെ ചർമം വൃത്തിയായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. ദിവസങ്ങൾ കൊണ്ട് ചർമകാന്തി വർദ്ധിപ്പിക്കാം എന്ന പേരിൽ ഒരുപാട് ഉത്പന്നങ്ങൾ വിപണിയിലുണ്ട്. അവക്കൊക്കെ ഒരുപാട് ദോഷവശങ്ങൾ ഉണ്ട്.
കെമിക്കലുകൾ അടഞ്ഞിയ ക്രീമുകൾ വാങ്ങി കാശുകളയാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരുപാട് സൗന്ദര്യ വർധിത
മാർഗ്ഗങ്ങളുണ്ട്.

മുഖം കഴുകുന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. അതുവഴി ചർമത്തിന് ദോഷം ചെയ്യുന്ന പൊടിപടലഞ്ഞളും അഴുക്കും നീക്കം ചെയ്യാം.
മുഖക്കുരുവുണ്ടെങ്കിൽ ഇടക്കിടക്ക് വെള്ളമുപയോഗിച്ച്‌ മുഖം കഴുകാം. ഫേസ്‌പാക്കുകൾ ഉപയോഗിക്കുമ്പോൾ മുഖം നന്നായി സ്‌ക്രബ് ചെയ്യുന്നത് നല്ലതാണ്.ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ അകറ്റുകയും ചര്‍മ്മത്തിന്റെ ശോഭ സ്വാഭാവിക രീതിയില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുഖസൗന്ദര്യ വർധനത്തിന്‌ ബ്ലീച്ചിങ് വളരെ നല്ലതാണ്. നാരഞ്ഞ ഒരു നല്ല ബ്ലീച്ചിങ് ഏജന്റാണ്.നാരങ്ങയുടെ കഷണം ഉപയോഗിച്ച്‌ സ്‌ക്രബ്ബ് ചെയ്യാം. ഫേസ്പായ്ക്കിനൊപ്പം നാരങ്ങാ നീര് ഉപയോഗിക്കുന്നതും നല്ലതാണ്. ചർമ സംരക്ഷണത്തിന്
പഴങ്ങൾ അത്യുത്തമമാണ് വാഴപ്പഴം, പപ്പായ, അവകാഡോ, തുടങ്ങിയ പഴങ്ങല്‍ ചര്‍മ്മത്തിന് നല്ല നിറം നല്‍കും. പഴങ്ങൾ
മുഖത്തു തേച്ചുരക്കുന്നത് നല്ലതാണ്.

സൂര്യപ്രകാശം നേരിട്ടടിക്കുന്നത് പരമാവധി ഒഴിവാക്കണം .സൂര്യപ്രകാശത്തിലെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തിനെ ഇരുണ്ടതാക്കും. അത്ചര്‍മ്മത്തിന് തകരാറുണ്ടാക്കും .സൂര്യപ്രകാശമുള്ള സമയത്തു പുറത്തിറങ്ങുമ്പോൾ തൊപ്പിധരിക്കുന്നത് നല്ലതാണ് അതുമൂലം സൂര്യരശ്മികളില്‍നിന്ന് വലിയ രീതിയിൽ
പൊടി, അഴുക്ക് തുടങ്ങിയവയില്‍നിന്ന് ഒരു പരിധി വരെയും സംരക്ഷണം നേടാം. എക്‌സഫോലിയേഷന്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്ന മറ്റൊരു ഫലപ്രദമായ രീതിയാണ്.ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും അതുവഴി പുതിയ ചര്‍മ്മം അനാവൃതമാക്കും

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds