Global News 24

3 December 2022 14:18
Latest News

തുടര്‍ച്ചയായി രണ്ടാം ദിവസം സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

കഴിഞ്ഞ വാരാന്ത്യം വെള്ളി, ശനി ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു.22 കാരറ്റ് സ്വര്‍ണത്തിന് രണ്ട് ദിവസംകൊണ്ട് 680 രൂപയാണ് ഉയര്‍ന്നത്.മാത്രമല്ല
സ്വര്‍ണവില കഴിഞ്ഞ വാരം നാല് ദിവസം കൊണ്ട് 1120 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38560 രൂപയാണ്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കഴിഞ്ഞ ശനിയാഴ്ച 40 രൂപ ഉയര്‍ന്നിരുന്നു. വിപണിയില്‍ ഇന്നത്തെ വില 4820 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ശനിയാഴ്ച 30 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 4000 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിക്ക് 66 രൂപയും ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds