1908ല്‍ പുറത്തിറങ്ങിയ ഹാര്‍ലി ഡേവിഡ്സണ്‍ മോട്ടര്‍ സൈക്കിളിനു വിന്റേജ് ലേലത്തില്‍ റെക്കോര്‍ഡ് വില.
കഴിഞ്ഞ മാസം നടന്ന ലേലത്തില്‍ 9.35 ലക്ഷം ഡോളറിനാണ് ( ഏകദേശം 7.72 കോടി രൂപ) ‘സ്ട്രാപ് ടാങ്ക്’ ഹാര്‍ലി ഡേവിഡ്സണ്‍ വിറ്റുപോയത്. ബൈക്കിന്റെ ഇന്ധന ടാങ്കിനെ ഫ്രെയിമിനോടു ഘടിപ്പിച്ചു നിര്‍ത്തുന്ന നിക്കല്‍ പൂശിയ സ്റ്റീല്‍ ബാന്‍ഡുകളാണ് സ്ട്രാപ് ടാങ്ക് എന്ന പേരിനാധാരം.1908ല്‍ പുറത്തിറങ്ങിയ 450 സ്ട്രാപ് ടാങ്ക് മോട്ടര്‍ സൈക്കിളുകളില്‍ 12 എണ്ണം മാത്രമേ ലോകത്ത് അവേശേഷിക്കുന്നുളളൂ.